Latest NewsInternational

ജയിലിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി തടവുകാർ കൊല്ലപ്പെട്ടു

മോണ്‍ടെറി: ജയിലിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി തടവുകാർ കൊല്ലപ്പെട്ടു. വടക്കൻ മെക്സിക്കോയിലെ നുവോ ലിയോണ്‍ സംസ്ഥാനത്തെ ജയിലിലുണ്ടായ ഏറ്റുമുട്ടലിൽ 16 പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. മൂന്ന് ഗാർഡുമാരെ തടവുപുള്ളികൾ ബന്ദികളാക്കിയെങ്കിലും ഇവരെ സുരക്ഷാസേന പിന്നീട് മോചിപ്പിച്ചു. തടവുകാർ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും സുരക്ഷാസേന എത്തിയില്ലായിരുന്നുവെങ്കിൽ കൂടുതൽ തടവുകാരും ഗാർഡുമാരും കൊല്ലപ്പെടുമായിരുന്നെന്നും വോ ലിയോണിലെ സുരക്ഷാ വക്താവ് അൽഡോ ഫാസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button