KeralaLatest NewsNews

വീട്ടുമുറ്റത്തും കടകളുടെ മുന്‍വശത്തും രക്തക്കറ

പാലാ: വീട്ടുമുറ്റത്തും കടകളുടെ മുന്‍വശത്തും രക്തക്കറ. പാലാ-രാമപുരം റൂട്ടില്‍ മുണ്ടുപാലം ജങ്ഷനിലുള്ള മൂന്നു കടകളുടെ മുന്‍വശത്തും സമീപത്തെ രണ്ടു വീടുകളുടെ മുറ്റത്തും പോര്‍ച്ചിലും രക്തക്കറ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് രക്തക്കറ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. ഫൊറന്‍സിക് വിദഗ്ധര്‍ സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിനുപിന്നില്‍ സാമൂഹികവിരുദ്ധരെയും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

പാലാ പോലീസും കോട്ടയത്ത് നിന്ന് ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. രക്തമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മനുഷ്യന്റെയാണോ മൃഗത്തിന്റെയാണോ എന്ന വിവരം തുടര്‍പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് പാലാ എസ്.ഐ. അഭിലാഷ്കുമാര്‍ പറഞ്ഞു. പോലീസ് ടൗണിലെയും സമീപപ്രദേശങ്ങളിലെ ആശുപത്രികളിലും ലോഡ്ജുകളിലും പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button