CinemaMollywoodLatest News

അത് കണ്ടിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന് മരുമകളോട് പറയാൻ ലാലിന് ഒരു കാരണം ഉണ്ടായിരുന്നു.

വില്ലൻ,കോമേഡിയൻ , സഹനടൻ, അച്ഛൻ അങ്ങനെ ഏതു കഥാപാത്രവും ഏറ്റെടുക്കാൻ മനസുള്ള വ്യക്തിയാണ് ലാൽ. രൂപത്തേക്കാള്‍ മുഴക്കമുള്ള, ചിലപ്പോള്‍ അവ്യക്തമാവുന്ന ശബ്ദം തന്നെയാണ് ലാലിന്‍റെ ഹൈലൈറ്റ്.വെള്ളിത്തിരയിൽ പല വേഷത്തിൽ തിളങ്ങിയ ലാലിന് ഓർമകളിൽ ഒരു പെൺവേഷം ബാക്കിയുണ്ട്.

മുഴക്കമുള്ള ശബ്ദത്തില്‍ ഡയലോഗ് പറയുന്ന ലാലിന് ചെറുപ്പത്തില്‍ പെണ്ണിന്‍റെ ശബ്ദമായിരുന്നുവെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല.മുമ്പ് നാടകത്തിൽ അഭിനയിക്കുമ്പോൾ സ്ത്രീ വേഷങ്ങൾ കെട്ടാനായിരുന്നു ലാലിന് ഇഷ്ടം.ചെറുപ്പത്തിൽ ബലിത്തറ എന്ന നാടകത്തിലെ നായികയായി.നന്നായി മെലിഞ്ഞിട്ടാണ് ഒപ്പം കറുത്തിട്ടും. എടുത്തുപറയത്തക്ക ഉയരവുമില്ല.പക്ഷേ, നാടകത്തില്‍ ഭംഗിയൊന്നും പ്രശ്നമായിരുന്നില്ലെന്നു ലാൽ പറഞ്ഞു.

വളർന്നു കഴിഞ്ഞാണ് സിനിമയോട് മോഹം തോന്നിയത്.അന്നൊക്കെ ഞാന്‍ ദിവസം രണ്ടു പടമെങ്കിലും കാണും. കെ.ജി. ജോര്‍ജിന്‍റെ യവനിക നൂറുവട്ടമെങ്കിലും കണ്ടിട്ടുണ്ട്. ഈയടുത്ത് മോന്‍ ജീന്‍ പോള്‍ കല്ല്യാണം കഴിച്ചു വന്നപ്പോള്‍ ഞാന്‍ അവന്‍റെ ഭാര്യയോട് യവനിക കണ്ടോയെന്ന് ചോദിച്ചു. അവള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ പിടിച്ചിരുത്തി യവനിക കാണിച്ചേ വിട്ടുള്ളൂ. അത് കണ്ടിട്ട് വീട്ടിൽ കയറിയാൽ മതിയെന്ന് ലാൽ പറഞ്ഞു.അത്രയേറെ ചലച്ചിത്ര ലോകത്തെ സ്നേഹിക്കുന്ന വ്യക്തിയാണ് ലാൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button