Latest NewsInternational

സുരക്ഷാസേനയുമായി ശക്തമായ ഏറ്റുമുട്ടൽ ; ഭീകരർ കൊല്ലപ്പെട്ടു

കാബൂള്‍: സുരക്ഷാസേനയുമായി ശക്തമായ ഏറ്റുമുട്ടൽ ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ജാവ്ജാന്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് താലിബാന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. ഫൈസാബാദ് ജില്ലയിലെ പോലീസ് ചെക്ക്പോസ്റ്റ് താലിബാന്‍ ആക്രമിച്ചതോടെയാണ് ആക്രമണം ഉണ്ടായതെന്നും ഏറ്റുമുട്ടല്‍ നാലുമണിക്കൂറോളം നീണ്ടുനിന്നതായി പോലീസ് മേധാവി ഫാഖിര്‍ മുഹമ്മദ് ജാവ്ജാനി പറഞ്ഞു. സബല്‍ പ്രവിശ്യയില്‍ ദിവസങ്ങള്‍ക്ക് മുൻപുണ്ടായ ആക്രമണത്തിൽ 23 താലിബാന്‍ അക്രമികകൾ കൊല്ലപ്പെടുകയും 8 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button