Latest NewsKeralaNews

എംഎല്‍എയുടെ വാഹനത്തിനു നേരെ ആക്രമണം

തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥന്റെ വാഹനത്തിനു നേരെ ആക്രമണം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വിതുര കെപിഎസ്‌എം ജംഗ്ഷനിൽ വെച്ചായിരുന്നു ആക്രമണമുണ്ടായത്.

യുവാവ് കമ്പിവടി ഉപയോഗിച്ച്‌ കാര്‍ ആക്രമിക്കുകയായിരുന്നു. പെരിങ്ങമ്മല മീരാന്‍വെട്ടികരിക്കകം സ്വദേശി സിദ്ദിക്കാണ് കാർ ആക്രമിച്ചത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments


Back to top button