Latest NewsNewsIndia

റോഹിങ്ക്യ വിഷയം: സുപ്രീം കോടതി വിധി ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നവംബര്‍ 21 വരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി. റോഹിങ്ക്യകള്‍ക്ക് വേണ്ടി അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണാണ് ഹാജരായത്.അന്തിമ തീരുമാനമുണ്ടാകുന്നത് വരെ മടക്കി അയയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷിതത്വം പ്രധാനമാണെങ്കിലും മനുഷ്യാവകാശങ്ങളും പരിഗണക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് പരിഗണിക്കുന്നത് നവംബര്‍ 21 ലേക്ക് മാറ്റി.

റോഹിന്‍ഗ്യകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവരെ തിരിച്ചയക്കണമെന്നുമാണ് കേന്ദ്ര നിലപാട്. റോഹിന്‍ഗ്യകള്‍ ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ ചേരാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങള്‍ ബാധകമല്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button