KeralaLatest NewsNews

ടി.പി ചന്ദ്രശേഖരൻ വധം; വി.ടി ബൽറാമിനെതിരെ പരാതി

പാലക്കാട്: ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ വി.ടി ബൽറാം എം.എൽ.എയെ ബൽറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ട് പാലക്കാട് പോലീസ് മേധാവി മുമ്പാകെ പരാതി. ബി.ജെ.പി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവ് ആണ് പരാതി നൽകിയിരിക്കുന്നത്. ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ്‌ നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ കോണ്‍ഗ്രസ് നേതൃത്വം ഒത്തുതീർപ്പുണ്ടാക്കി എന്ന് വി.ടി ബൽറാം പരാമർശിച്ചിരുന്നു. ഒരു കൊലക്കേസിന് പിന്നിലെ ഗൂഢാലോചന അട്ടിമറിക്കാൻ ഒത്തുതീർപ്പുണ്ടാക്കി എന്നത് അത്യന്തം കുറ്റകരമായ കാര്യമാണെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് വി.ടി ബൽറാം എം.എൽ.എയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പരാതിയിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button