CinemaLatest NewsNews

സംവിധായകന്റെ കൊലപാതകം: സത്യങ്ങള്‍ പുറത്തുവരുന്നു

സംവിധായകന്‍ ജയന്‍ കൊമ്പനാടിന്റെ കൊലപാതകത്തിന്റെ സത്യങ്ങള്‍ മറനീക്കി പുറത്തുവരുന്നു. ജോലിക്കു പോകാതെ ജോബിയുടെ ചെലവില്‍ കഴിഞ്ഞിരുന്ന ജയനുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ജോബിയെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കും. അതേസമയം കൊല്ലപ്പെട്ട ജയന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പൂര്‍ത്തിയാകും.
വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം കോതമംഗലത്ത് അരങ്ങേറിയത്. 3 നില കെട്ടിടത്തിലെ വാടക വീട്ടില്‍ ഹ്രസ്വ ചലച്ചിത്ര സംവിധായകന്‍ ജയന്‍ കൊമ്പനാടിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെടുകയായിരുന്നു.

കേസില്‍ പ്രതിയായ ജോബി കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. കൊലപാതകത്തെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും ചോദ്യം ചെയ്യലില്‍ ജോബി പോലീസിനോട് വിശദീകരിച്ചു. ജോബി പറഞ്ഞതിങ്ങനെ..സംവിധായകനായ ജയനും സ്റ്റുഡിയോ ജീവനക്കാരനായ താനും സുഹൃത്തുക്കളാണ്. രണ്ടു പേരും ഭാര്യമാരുമായി പിണങ്ങിക്കഴിയുന്നവരാണ്.

കോതമംഗലത്തെ തന്റെ വാടക വീട്ടിലാണ് ജയനും താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നു. ജയന്‍ മറ്റ് ജോലിക്കൊന്നും പോകാതെ തന്റെ ചിലവില്‍ കഴിയുന്നത് സാമ്പത്തിക പ്രശ്‌നമുണ്ടാക്കുന്നതായി സംസാരത്തിനിടയില്‍ പറയുകയുണ്ടായി. ഇത് പിന്നീട് വാക്ക് തര്‍ക്കമായി. ജയന്‍ കത്തി വീശി. ഇത് തന്റെ നെറ്റിയില്‍ കൊണ്ടു മുറിവേറ്റപ്പോള്‍ സമനില നഷ്ടമായി.

പിന്നെ കറിക്കത്തിയെടുത്ത് കഴുത്തില്‍ വെട്ടി. മറിഞ്ഞു വീണ ജയന്റെ പുറത്ത് കയറിയിരുന്ന് തലയറുത്തെടുത്തു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അതേ മുറിയില്‍ കിടന്നുറങ്ങി. പിന്നീട് സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ കീഴടങ്ങിയെന്നും ജോബി മൊഴി നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button