Latest NewsNewsInternationalGulf

അബുദാബിയില്‍ നിന്ന് പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി

അഡ്ലെയ്ഡ്•അബുദാബിയില്‍ നിന്നും ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ ഇത്തിഹാദ് എയര്‍വേയ്സ് വിമാനം അടിയന്തിരമായി അഡ്ലെയ്ഡ് വിമാനത്താവളത്തില്‍ ഇറക്കി. കോക്പിറ്റിലെ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഇത്തിഹാദ് EY450 വിമാനം അഡ്ലെയ്ഡ് വിമാനത്താവളത്തില്‍ ഇറക്കിയത്.

ബോയിംഗ് 777 ജെറ്റ് വിമാനം ലാന്‍ഡ് ചെയ്തയുടന്‍ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന 349 യാത്രക്കാരെയും എമര്‍ജന്‍സി വാതില്‍ വഴി ഒഴിപ്പിച്ചു. യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ സിഡ്നിയിലേക്ക് പോകാന്‍ സൗകര്യം ഒരുക്കി നല്‍കിയതായി ഇത്തിഹാദ് അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് സിഡ്നിയില്‍ നിന്ന് അബുദാബിയിലേക്കുള്ള മടക്കവിമാനമായ EY451 റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ പോകാനിരുന്ന യാത്രക്കാര്‍ക്ക് സിഡ്നിയില്‍ നിന്നുള്ള മറ്റ് ഇത്തിഹാദ് വിമാനങ്ങളില്‍ പോകാന്‍ സൗകര്യം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു.

യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും ഇത്തിഹാദ് എയര്‍വേയ്സ് പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button