Latest NewsNewsGulf

കടലിൽ മുങ്ങിത്താണവരെ അതിസാഹസികമായി രക്ഷിച്ച യുവാവിന് ഷാർജ പോലീസിന്റെ ആദരവ്

ഷാർജയിൽ കടലിൽ മുങ്ങിത്താണ രണ്ട് ഫിലിപ്പിൻസ് സ്വദേശികളെ അതിസാഹസികമായി രക്ഷിച്ച യുവാവിന് ഷാർജ പോലീസിന്റെ അഭിനന്ദനം. ഒസ്മാൻ അലി സൈദ് അൽ നക്ബി ആണ് അതിസാഹസികമായി രണ്ട് പേരുടെ ജീവൻ രക്ഷിച്ചത്. ഖോർ ഫക്കാനിലെ ബീച്ചിൽ വാട്ടർജെറ്റിൽ നിന്നും കടലിൽ വീഴുകയായിരുന്നു യുവാക്കൾ.  രണ്ട് പേർ മുങ്ങിത്താഴുന്നത് കണ്ട് ആളുകൾ നിലവിളിക്കുന്നത് കേട്ടാണ് ഒസ്മാൻ ബീച്ചിലെത്തിയത്.

ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചു ശേഷം യുവാവ് കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. മുങ്ങിത്താണവരെ രക്ഷിച്ച് കരയിൽ എത്തിച്ചപ്പോഴേക്കും അധികൃതർ എത്തി ഫസ്റ്റ് എയിഡ് നൽകുകയും യുവാക്കളുടെ ജീവൻ രക്ഷിക്കുകയുമായിരുന്നു. സമയോചിതമായി ഇടപെട്ട യുവാവിന്റേത് ധീരമായ കൃത്യമാണെന്നും ജനങ്ങളും പൊലീസും തമ്മിലുള്ള മികച്ച ബന്ധത്തിന്റെ ഉദ്ദാഹരണമാണെന്നും ബ്രിഗേഡിയർ അലി സയ്ഫ് അൽ നഡാസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button