Latest NewsIndiaNews

കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റ് തുടങ്ങിയെന്നു അമരീന്ദര്‍ സിംഗ്

ചണ്ഡീഗഡ് : കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റ് തുടങ്ങിയെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇതിന്റെ തുടക്കമാണ്. 1,93,219 വോട്ടുകളുടെ റിക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ഝക്കറാണ് ഇവിടെ വിജയം കരസ്ഥമാക്കിയത്. ഇതു വഴി രാജ്യത്ത് വീണ്ടും കോണ്‍ഗ്രസ് ശക്തിപ്പെടും. ബിജെപിയില്‍ നിന്നും വീണ്ടും ഈ സീറ്റ് സ്വന്തമാക്കിയത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ പ്രകടമായ ലക്ഷണമാണ് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി എംപിയും സിനിമാ നടനുമായ വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിരെഞ്ഞടുപ്പ് നടന്നത്. കഴിഞ്ഞ നാലു തവണയും ഈ മണ്ഡലത്തില്‍ വിജയിച്ചത് ഖന്നയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button