Latest NewsNewsIndia

മോദിയെ കിങ് ജോങ്‌ ഉന്നുമായി താരതമ്യം ചെയ്ത വ്യാപാരികള്‍ക്കെതിരെ കേസ്

കാൺപൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നുമായി താരതമ്യം ചെയ്ത കാണ്‍പൂരിലെ 22 വ്യാപാരികള്‍ക്കെതിരെ കേസ്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പ്രവീണ്‍ കുമാര്‍ അഗ്നിഹോത്രി എന്ന വ്യാപാരിയെയാണ് അറസ്റ്റ് ചെയ്തത്.

നോട്ട് നിരോധനം കച്ചവടത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പോസ്റ്റര്‍ പതിച്ചത്. ഉന്‍ ലോകത്തെ നശിപ്പിക്കാന്‍ തീരുമാനിച്ചതു പോലെ മോദി ഞങ്ങളുടെ ബിസിനസും നശിപ്പിക്കാൻ തീരുമാനിച്ചിരിയ്ക്കുകയാണെന്നു പോസ്റ്ററില്‍ പറയുന്നു. നോട്ട് നിരോധനം മൂലം ചെറിയ നാണയങ്ങള്‍ വ്യാപകമായി പ്രചാരത്തിലുണ്ടെന്നും ബാങ്കുകള്‍ അവ സ്വീകരിക്കാത്തത് തങ്ങളുടെ ബിസിനസിനെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പോസ്റ്റര്‍ പതിച്ചത്.

അതെ സമയം പ്രധാനമന്ത്രിയെ അവഹേളിക്കാനല്ല ഉദ്ദേശിച്ചതെന്നും നാണയങ്ങള്‍കൊണ്ടുള്ള ദുരിതം ശ്രദ്ധയില്‍കൊണ്ടുവരാനാണ് പോസ്റ്റർ പതിച്ചതെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. “നോട്ട് നിരോധനത്തെ തുടര്‍ന്ന് കറന്‍സി ലഭിക്കാത്തത് ബിസിനസിനെ ബാധിച്ചു, പിന്നാലെ നാണയങ്ങള്‍ വ്യാപകമായി പ്രചരിച്ചു, അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു, മാത്രമല്ല ബാങ്കുകള്‍ സ്വീകരിക്കുന്നുമില്ല” നടപടി നേരിടുന്ന രാജുഖന്ന എന്ന വ്യാപാരി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button