KeralaLatest NewsNews

കേരളത്തിലെ മിക്ക IT കമ്പനികളിലും പിരിച്ചുവിടല്‍ : ആശങ്കയോടെ ഒന്നേകാല്‍ ലക്ഷത്തോളം ജീവനക്കാര്‍

തിരുവനന്തപുരം: കേരളത്തിൽ ഐ ടി മേഖലയിൽ വൻ കുതിച്ചു ചാട്ടം ആയിരുന്നു അടുത്ത കാലം വരെ ഉണ്ടായിരുന്നത്. ആകർഷകമായ ശമ്പളവും സ്വപ്നതുല്യമായ ജീവിത സാഹചര്യങ്ങളും ലഭിച്ചവർ ഇന്ന് പിരിച്ചു വിടൽ ഭീഷണിയിലാണ്. ഉയർന്ന ശമ്പളമുള്ളവരെയും മുതിർന്ന ജീവനക്കാരെയും കമ്പനി പിരിച്ചു വിടുകയാണ്. തൊഴില്‍ നഷ്ട ഭീതിമൂലം കടുത്ത മാനസിക പിരിമുറുക്കത്തില്‍ കഴിയുന്നത് ആയിരക്കണക്കിന് ടെക്കികളാണ്.

ലേ ഓഫ് എന്നാണ് ഇതിന് പേര്. പെർഫോമൻസ് മോശമെന്ന കാരണവും മറ്റുമാണ് ഇവർ പറയാറുള്ളത്. പലപ്പോഴും കൂട്ട പിരിച്ചു വിടൽ എന്തിനാണെന്ന് പോലും ഇവർക്ക് അറിയാറില്ല. എതിർക്കുന്നവർക്ക് ലോഗിൻ ആക്സസ് ഒഴിവാക്കി നിരന്തര സമ്മര്‍ദത്തിലാക്കി രാജിയിലേക്കു നയിക്കും. വന്‍ലാഭത്തിലുള്ള കമ്ബനികള്‍തന്നെ ലാഭംകൂട്ടാന്‍ കൂടിയ ശമ്പളം വാങ്ങുന്നവരെ പിരിച്ചുവിടുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.

ഈ രംഗത്തെ ജോലിക്കാര്‍ക്ക് യാതൊരു സുരക്ഷയുമില്ലെനന്നതാണ് ജീവനക്കരുടെ പരാതി. ജോലിനഷ്ടപ്പെടാനുള്ള സാധ്യത കൂടുതലുള്ള ഐ.ടി. മേഖലയില്‍, ജിവനക്കാരുടെ സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന പദ്ധതി ഇനിയും നടപ്പാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button