Latest NewsNewsInternational

യാത്രാമധ്യേ വിമാനം 32000 അടി ഉയരത്തിൽനിന്ന് 10000 അടിയിലേക്ക് പതിച്ചു ;ആർക്കും പരിക്ക് പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് ഇൻഡോനേഷ്യയിലെ ബലിയിലേക്കു പോയ എയർ ഏഷ്യ വിമാനം തകർന്നു.കാബിൻ പ്രഷർ നഷ്ടപ്പെട്ട് 32000 അടി ഉയരത്തിൽ നിന്ന് 10000 അടി താഴേക്ക് വിമാനം പതിക്കുകയായിരുന്നു.

യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായെങ്കിലും ആര്‍ക്കും  പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.സംഭവശേഷം വിമാനം സിഡ്‌നിയിലേക്ക് തിരിച്ചുവിട്ടു.145 യാത്രക്കാരുമായി ഞായറാഴ്ച രാവിലെ 11 :35 പുറപ്പെട്ട എയർ ഏഷ്യയുടെ ക്യു സെഡ് 535 വിമാനമാണ് അപകടത്തിൽപ്പെട്ടത്.വിമാനം പുറപ്പെട്ട് 25 മിനിറ്റ് കഴിഞ്ഞു പടിഞ്ഞാറൻ ഓസ്‌ട്രേലിയക്കു മുകളിലായിരുന്നു സംഭവം.അപകടം സംഭവിച്ചതോടെ മുകളയിൽ നിന്ന് യാത്രക്കാരുടെ മുകളിലേക്ക്‌ ഓക്സിജൻ മാസ്‌ക്കുകൾ വീണു.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ദൃശ്യങ്ങളിൽ നിന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും പരിഭ്രാന്തി വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button