Latest NewsNewsInternationalGulf

ദുബായില്‍ സഹപ്രവര്‍ത്തകന്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍

ദുബായ് : ദുബായില്‍ സഹപ്രവര്‍ത്തകന്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. 21 കാരനായ പ്രതി സഹപ്രവര്‍ത്തകന്‍ കുളിക്കുന്നത് രഹസ്യമായി മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഇയാളുമായി ശാരീരക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു വേണ്ടി ഈ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയുകയായിരുന്നു.

പാകിസ്താന്‍ സ്വദേശിയായ പ്രതി തന്റെ സഹപ്രവര്‍ത്തകന്‍ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി. ജബല്‍ അലിയിലെ ഇവരുടെ താമസസ്ഥലത്തെ കുളിമുറിയില്‍ കുളിക്കുന്ന ദൃശ്യമാണ് പ്രതി പകര്‍ത്തിയത്. താനുമായി ശാരീരക ബന്ധം നടത്താത്ത പക്ഷം ക്ലിപ്പ് ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുമെന്നു പ്രതി ഭീഷണിപ്പെടുത്തി.

മറ്റൊരാളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയുമെന്നു ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരാനാണെന്നു കോടതി കണ്ടെത്തി. ഇയാളെ ആറു മാസത്തെ തടവിനു ശേഷം നാടുകടത്താന്‍ കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button