Latest NewsIndia

കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടത്തില്‍ വൻ തീപിടുത്തം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടത്തില്‍ വൻ തീപിടുത്തം. രാവിലെ 10.20ന് ജവഹര്‍ലാല്‍ നെഹ്റു റോഡിലെ ഒരു വാണിജ്യ കെട്ടിടത്തിന്റെ 16-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഗോള മാര്‍ക്കറ്റ് ഓഫീസിലെ സെര്‍വര്‍ റൂമാണ് ഈ നിലയില്‍ സ്ഥിതി ചെയ്യുന്നതെന്നും മുറിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുള്ളതായി അറിവില്ലെന്ന്, എസ്ബിഐയുടെ ചീഫ് ജനറല്‍ മാനേജര്‍ (കൊല്‍ക്കത്ത സര്‍ക്കിള്‍) പി. പി. സെന്‍ ഗുപ്ത പറഞ്ഞു. അഗ്നിശമന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

തീ കെട്ടിടത്തിന്റെ മറ്റു നിലകളിലേക്ക് അതിവേഗം മറ്റു നിലകളിലേക്ക് പടര്‍ന്നു പിടിക്കുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. എസ്ബിഐ, എല്‍ഐസി ശാഖകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ഓഫീസുകളാണ് 19 നിലകളുള്ള കെട്ടിടത്തില്‍ പ്രവർത്തിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button