PalakkadNattuvarthaLatest NewsKeralaNews

ഹോട്ടല്‍ ജീവനക്കാരനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വരവൂര്‍ തിച്ചൂര്‍ സ്വദേശിയായ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്

പാലക്കാട്: ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വരവൂര്‍ തിച്ചൂര്‍ സ്വദേശിയായ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്.

Read Also : ഗാസയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, ക്രൈസ്തവ ദേവാലയവും ജനവാസ കേന്ദ്രങ്ങളും ബോംബാക്രമണത്തില്‍ തകര്‍ന്നു

തൃത്താല തിരുമിറ്റിക്കോടിലാണ് സംഭവം. തിച്ചൂറിലെ അമ്മാസ് ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു രാഹുല്‍. തിരുമുറ്റിക്കോട് ചേനങ്കോടിലെ വാടക കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സമീപവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരടക്കം വന്ന് സംഭവസ്ഥലത്ത് പരിശോധന നടത്തി.

യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button