KeralaLatest NewsNews

സോളാര്‍ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് തിരുവഞ്ചൂർ

കോട്ടയം: സോളാര്‍ കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കും വിധം പ്രസ്താവനകൾ ഉന്നയിച്ച വി.ഡി. സതീശന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എൽ എ . പാര്‍ട്ടി പ്രവര്‍ത്തകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിലരുടെ പ്രവണത ശരിയല്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി സോളാര്‍ ആരോപണങ്ങളെ നേരിടും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര ആരോപണങ്ങളാണെന്നാണ് വി.ഡി.സതീശന്‍ നേരത്തേ പറഞ്ഞത്. വിഷയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സോളാറുമായി ബന്ധപ്പെട്ട തന്‍റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പറയുമെന്നും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button