Latest NewsKeralaNews

സിപിഎം പ്രവര്‍ത്തകന്‍റെ ഓ​ട്ടോ​റി​ക്ഷ തീ​വ​ച്ചു ന​ശി​പ്പി​ച്ചു

നാ​ദാ​പു​രം: വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട സിപിഎം ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ ഓ​ട്ടോ​റി​ക്ഷ തീ​വ​ച്ചു ന​ശി​പ്പി​ച്ചു.​ തൂ​ണേ​രി മു​ട​വ​ന്തേ​രി എംഎ​ല്‍പി ​സ്കൂളിന് സമീപമുള്ള വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന റി​നീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓട്ടോയാണ് അക്രമികൾ കത്തിച്ചത്. റി​നീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ബ​ന്ധു​വാ​യ കൊ​യി​ലോ​ത്ത് സ​ജീ​വ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു വാഹനം നി​ര്‍​ത്തി​യി​രു​ന്ന​ത്.​

ഓ​ട്ടോ പൂ​ര്‍ണമായും ക​ത്തിന​ശി​ച്ചു.​ സ​ജീ​വ​ന്‍റെ ഭാ​ര്യ​യും ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​മാ​ണ് ഇൗ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ വീ​ട്ടു​മു​റ്റ​ത്തുനി​ന്ന് ശ​ബ്ദം കേ​ട്ടു​ണ​ര്‍​ന്ന​പ്പോ​ഴാ​ണ് ഓ​ട്ടോ ക​ത്തു​ന്ന​ത് ക​ണ്ട​ത്. ഓടിക്കൂടിയ നാട്ടുകാർ തീ വച്ചെങ്കിലും ഓട്ടോ പൂർണ്ണമായും കത്തി നശിച്ചിരുന്നു. തീ ​ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് പടർന്ന് ​വീ​ടി​ന്‍റെ ജ​ന​വാ​തി​ലി​നും തീ ​പി​ടി​ച്ച്‌ ക​ട്ടി​ള ഉ​ള്‍​പ്പെ​ടെ ക​ത്തിന​ശി​ച്ചു.​

വീ​ട്ടി​ന​ക​ത്തെ മു​റി​യി​ലേ​ക്ക് തീപ​ട​രു​ന്ന​തി​നുമു​ന്പ് ക​ണ്ട​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.​ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പാ​റ​ക്ക​ട​വി​ല്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button