KeralaLatest NewsNews

തോമസ്‌ ചാണ്ടിയുടെ നിയമലംഘനങ്ങള്‍ : അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

ആലപ്പുഴ : തോമസ്‌ ചാണ്ടിയുടെ നിയമലംഘനങ്ങളുടെ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. റിസോർട്ട് നിർമാണത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമയാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. തോമസ് ചാണ്ടി കായൽ കൈയേറിയതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും കളക്ടർ വ്യക്തമാക്കി. റിസോർട്ടിന്റെ ഭാഗമായി നിർമിച്ചിരിക്കുന്ന പാർക്കിംഗ് ഏരിയയും റിസോർട്ടിലേക്കുള്ള അപ്രോച്ച് റോഡും അനിധികൃതമായാണ് നിർമിച്ചിരിക്കുന്നത്.
 
ഇതിനായി മണ്ണിട്ട് ഭൂമി നികത്തി. 2014ന് ശേഷമാണ് ഭൂമി നികത്തൽ നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2008ലെ തണ്ണീർടത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി മണ്ണിട്ട് നികത്തുന്നത് കുറ്റകരമാണ്. റിസോർട്ടിന് സമീപത്തെ നീർച്ചാൽ അനുമതിയില്ലാതെ ഗതി തിരിച്ചുവിട്ടു. ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നും നിലം നികത്തൽ വ്യക്തമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button