KeralaLatest NewsNews

കേരള കോണ്‍ഗ്രസില്‍ പേര് മുറുകുന്നു; കുട്ടനാട് സീറ്റിനായി വടംവലിയുമായി ജോസ്-ജോസഫ് വിഭാഗങ്ങള്‍

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജ്ജീവമാകും മുന്‍പ് കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസഫ്, ജോസ് വിഭാഗങ്ങള്‍ പരസ്യപോര് തുടങ്ങി. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ഇതിനകം മുന്നണികള്‍ തുടക്കമിട്ടിട്ടുണ്ട്. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുന്നതിനായി എല്‍ഡിഎഫിനും, കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കുട്ടനാട് സീറ്റില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയെ ജോസ് കെ മാണി പ്രഖാപിക്കുമെന്നും എന്നാല്‍ സീറ്റ് ആരുടെയും കുത്തക അല്ലെന്ന പ്രഖ്യാപനവുമായി ജോസഫ് വിഭാഗവും എത്തിയിരിക്കുകയാണ്.സീറ്റിനായി യുഡിഎഫില്‍ അവകാശവാദം ഉന്നയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് പക്ഷത്തിന്റെ ആലോചന. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് വന്നിരിക്കുകയാണ് ജോസ് കെ മാണി വിഭാഗം. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയമാണ് തന്നെയാണ് തലവേദന. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടത്തുന്നത് അത്ര എളുപ്പമല്ല എന്‍സിപിക്ക്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.

കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ആലപ്പുഴ സിപിഎമ്മിലും ശക്തമാണ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം കനത്താല്‍ പാലായിലെ ദുരന്തംആവര്‍ത്തിക്കാതിരിക്കാനായ് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താലും ഉചിതമായ സ്ഥാനാര്‍ഥിയെ കണ്ടെത്തുക ശ്രമകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button