Latest NewsNewsIndia

പശുക്കടത്ത് നിരീക്ഷിക്കാൻ സർക്കാരിന്റെ പ്രത്യേക സംഘം

ഡെറാഡൂൺ: സംസ്ഥാനത്ത് പശുക്കടത്തും കശാപ്പും നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കാനൊരുങ്ങി 11 പൊലീസ് ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന സംഘത്തെ ഉത്തരാഖണ്ഡ്. കുമാൺ, ഗർവാൾ മേഖലകളിലായി നിയോഗിക്കാൻ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ഉത്തരവിട്ടു.

സംഘത്തിന്റെ പ്രധാന ചുമതല പശുവിനെ കശാപ്പുചെയ്ത സംഭവങ്ങളിലെ അന്വേഷണം വേഗത്തിലാക്കുക, പശുക്കടത്തു തടയുക എന്നിവയാണ്. ഉത്തരാഖണ്ഡിൽ കഴിഞ്ഞ ജൂലൈയിൽ ഗോവധം നിരോധിച്ചിരുന്നു. പുതിയ നടപടി നിരോധനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ്. മൂന്നു വർഷം മുതൽ പത്തു വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കുന്നതാണു ഗോവധ നിരോധന നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button