Latest NewsFootballNewsSports

അണ്ടര്‍-17 ലോകകപ്പ് സെമിഫൈനലിന്റെ വേദി മാറ്റി കാരണം ഇതാണ്

അണ്ടര്‍-17 ലോകകപ്പ് സെമിഫൈനലിന്റെ വേദി മാറ്റി. ബ്രസീല്‍-ഇംഗ്ലണ്ട് മത്സരത്തിന്റെ വേദിയാണ് മാറ്റിയത്. ഈ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത് ഗുവാഹാത്തിയിലായിരുന്നു. ഇതു ഇവിടെ നിന്നും കൊല്‍ക്കത്തയിലേക്കു മാറ്റി. കനത്ത മഴ കാരണം ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ പുല്‍മൈതാനം തകര്‍ന്നു. ഇവിടെ മത്സരം നടക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നതോടെയാണ് അധികൃതര്‍ വേദി മാറ്റാന്‍ തീരുമാനിച്ചത്. ഇതിനു പുറമെ തകര്‍ന്ന പുല്‍ത്തകിടിയില്‍ മത്സരിക്കാനാകില്ലെന്നു ബ്രസീല്‍ ടീം അറിയിച്ചിരുന്നു. ഇതും വേദി മാറ്റുന്നതിനു കാരണമായി.

ഗുവാഹാത്തി സ്റ്റേഡിയം ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള ഉപയോഗിച്ച് ഉണക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ഈ നീക്കം ഫലം കാണാത്ത സാഹചര്യത്തിലാണ് സുപ്രധാന തീരുമാനം അധികൃതര്‍ സ്വീകരിച്ചത്.

 

shortlink

Post Your Comments


Back to top button