KeralaLatest NewsNews

പോ​ലീ​സു​കാ​ർക്ക് സുപ്രധാന നിർദേശവുമായി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​ർക്ക് സുപ്രധാന നിർദേശവുമായി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. നവമാധ്യമങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യുന്ന ഉ​ദ്യോ​ഗ​സ്ഥ​ർക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. പോലീസുകാർ തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ളും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോസ്റ്റുകളും പ്ര​ച​രി​പ്പി​ച്ചാൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ അടുത്ത കാലത്ത് നവ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത 17 ഉ​ദ്യോ​ഗ​സ്ഥ​​ർക്ക് എതിരെ നടപടി എടുത്തിരുന്നു. ഇവരെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പലരും സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്കും എതിരെ തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ളും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോസ്റ്റുകളും പ്ര​ച​രി​പ്പി​ക്കുന്നുണ്ട്. ഇതു സേനയിൽ പാലിക്കേണ്ട പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. അതു കൊണ്ട് ഇത്തരം പ്രവർത്തനം നടത്തുന്നവ​ർക്ക് എതിരെ കർശന നടപടി ഉണ്ടാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button