KeralaLatest NewsNews

മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയത് സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തു പോയതിലാണ്. അദ്ദേഹം നേരിട്ട് ഇക്കാര്യം മന്ത്രിമാരെ അറിയിച്ചു. മാധ്യമങ്ങളുമായി മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശവും നല്‍കി.

കഴിഞ്ഞായാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സോളാര്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതില്‍ ചില ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് നിയമമന്ത്രി എ.കെ ബാലനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമാണ്. മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അതൃപ്തിക്കിടയാക്കിയത് ഇതാണ്. തുടര്‍ന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാരേയും ബന്ധപ്പെട്ട് മന്ത്രിസഭാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കി. ഇന്നു ചേര്‍ന്ന യോഗത്തിലും ഇക്കാര്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button