KeralaCinemaMollywoodLatest NewsNewsBollywood

നമ്മുടെ ആക്ഷൻ ഹീറോ ബിജു ഇനി ഹിന്ദിയിലേക്ക്

അജയ് ദേവ്ഗണിന്‍റെ സിങ്കം 3 ആകുന്നത് നമ്മുടെ സ്വന്തം ‘ആക്ഷന്‍ ഹീറോ ബിജു’ ആണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ മലയാളത്തിന്‍റെ ക്ലാസിക് സിനിമയാണ് ഹിന്ദിയില്‍ സിങ്കം 3 എന്ന പേരില്‍ അടിച്ചുപൊളിക്കാന്‍ പോകുന്നത്. സിങ്കം, സിങ്കം റിട്ടേണ്‍സ് എന്നീ അജയ് ദേവ്ഗണ്‍ സിനിമകള്‍ ആക്ഷന്‍ പവര്‍ പാക്ഡ് ത്രില്ലറുകളായിരുന്നു. ആക്ഷന്‍ ഹീറോ ബിജു ആകട്ടെ ഒരു സാധാ സബ് ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ലളിതമായ സിനിമയും. അതുകൊണ്ടുതന്നെ എങ്ങനെയാവും ഈ ചിത്രം ഹിന്ദിയിൽ ഫലിപ്പിക്കുക എന്ന് കണ്ടുതന്നെ അറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button