Latest NewsNewsIndiaTechnology

ബുക്കിങ് തുടങ്ങി റെക്കോർഡ് വേഗത്തിനുള്ളിൽ ഐ ഫോണ്‍ Xന്റെ സ്‌റ്റോക്ക് തീര്‍ന്നു

ന്യൂഡല്‍ഹി: ബുക്കിങ് തുടങ്ങി റെക്കോർഡ് വേഗത്തിനുള്ളിൽ ഐ ഫോണ്‍ Xന്റെ സ്‌റ്റോക്ക് തീര്‍ന്നു. ബുക്കിങ് തുടങ്ങി 15 മിനുട്ടിനുള്ളിലാണ് സ്‌റ്റോക്ക് തീര്‍ന്നത്. 12.30ന് ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്‌സ് സൈറ്റുകളിലാണ് ബുക്കിങ് ആരംഭിച്ചത്. ഐ ഫോണ്‍ X ഇപ്പോള്‍ രണ്ട് വെബ് സൈറ്റുകളിലും ഔട്ട് ഓഫ് സ്റ്റോക്ക് ആണ്.

ആമസോണും ഫ്‌ളിപ്കാര്‍ട്ടും മികച്ച ഓഫറുകളാണ് ഐ ഫോണ്‍ വില്പനയ്ക്കായി നല്‍കിയത്. രണ്ടുസൈറ്റുകളും സിറ്റി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ കാഷ് ബായ്ക്ക് നല്‍കി.

മാത്രമല്ല ആമസോണ്‍ റിലയന്‍സ് ജിയോയുമായി സഹകരിച്ച് 70ശതമാനം ബൈ ബാക്ക് ഓഫറും നല്‍കി. ഈ ഓഫര്‍ ലഭിക്കാന്‍ ജിയോയുടെ 799 രൂപയുടെതോ അതില്‍ മുകളിലുള്ളതോ ആയ പ്ലാന്‍ 12 മാസത്തേയ്ക്ക് എടുക്കണം. ഈ ആനുകൂല്യമുള്ളത് നവംബര്‍ മൂന്നുമുതല്‍ ഡിസംബര്‍ 31വരെയാണ്.

ഫ്‌ളിപ്കാര്‍ട്ട് ഐ ഫോണ്‍ Xനൊപ്പം ആപ്പിള്‍ എയര്‍പോഡ് വാങ്ങിയാല്‍ 15,000 രൂപ കാഷ് ബാക്ക് നല്‍കും. കൂടാതെ ഐ ഫോണിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 3 വാങ്ങിയാല്‍ 20,000 രൂപയാണ് ലഭിക്കുക. ഐ ഫോണ്‍ Xന്റെ ഇന്ത്യയിലെ വില 89,000 രൂപയാണ്.

shortlink

Related Articles

Post Your Comments


Back to top button