KeralaLatest NewsNews

ദളിത് പെൺകുട്ടികള്‍ക്ക് നേരെ എസ്.എഫ്.ഐ ആക്രമണം

കോട്ടയം•നാട്ടകം ഗവ കോളേജിൽ ദളിത് പെൺകുട്ടികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർത്ഥിനികളായ ആരതി, ആത്മജ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടയത്. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അംബേദ്കർ സ്റ്റുഡന്‍റ് അസോസിയേഷനോട് ആഭിമുഖ്യം പുലർത്തുന്നവരാണ് മർദ്ദനത്തിനിരയായ വിദ്യാർത്ഥിനികൾ.

ഇന്നലെ വൈകുന്നേരം കോളേജിലെത്തിയ പൂർവ്വ വിദ്യാർത്ഥികളുമായി സംസാരിച്ചുകൊണ്ടിരിക്കെ യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകർ പെൺകുട്ടികളെ അക്രമിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പൂർവ്വവിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്.

എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്‍റ് ജെയിന്‍ രാജിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പെൺകുട്ടികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button