Latest NewsJobs & Vacancies

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം. പൈപ്പ്ലൈന്‍ ഡിവിഷനില്‍ മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍,ടെലി കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ തസ്തികകളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. അഞ്ച് റീജണുകളിലായി ആകെ 310 ഒഴിവുകളാണുള്ളത്.

ഡിപ്ലോമ പാസായി മൂന്നുവര്‍ഷം പിന്നിട്ടവര്‍, മുന്‍പ് അപ്രന്റിസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍, ഒരുവര്‍ഷം പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല. എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക :ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍
അവസാന തീയതി: നവംബര്‍ ആറ്

shortlink

Related Articles

Post Your Comments

Related Articles


Back to top button