Latest NewsKeralaNews

ദളിത്‌ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോട്ടയം: നാട്ടകം ഗവ. കോളേജില്‍ എസ്എഫ്‌ഐക്കാര്‍പെണ്‍കുട്ടികളെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യൂണിറ്റ് പ്രസിഡന്റ് അടക്കം ഏഴ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാവാലം ചെറുകര സ്വദേശിനി ആത്മജ ബിജു (20), മൂവാറ്റുപുഴ സ്വദേശിനി ആരതി സജി (20) എന്നിവരാണ് ചികിത്സയിലുള്ളത്.

ഇവര്‍ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളാണ്. ദളിത് സംഘടന ഉണ്ടാക്കുമോ എന്ന് ചോദിച്ചും തീവ്രവാദികളാണെന്ന് ആക്രോശിച്ചുമായിരുന്നു ആക്രമണം. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടുകൂടി വീട്ടിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ കോളേജില്‍ പഠിക്കുന്നവരും പുറത്തുനിന്നുള്ളവരുമായ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐക്കാര്‍ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.

എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെതിരെ പെണ്‍കുട്ടികള്‍ കോളേജില്‍ എസ്എഫഐക്കാരെ ഉപരോധിച്ചിരുന്നു. ഇതാണ് പെണ്‍കുട്ടികളെ തെരഞ്ഞ് പിടിച്ച് ആക്രമിച്ചതിന് പിന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button