Latest NewsKeralaNews

സ്വര്‍ണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളിയുമായുള്ള ബന്ധം യു ഡി എഫിന്റെ പടയൊരുക്കത്തിനു ക്ഷീണമാകുമെന്ന് വിലയിരുത്തൽ

കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി അബ്ദുള്‍ ലെയ്സിന് യു.ഡി.എഫ്. നേതാക്കളുമായുള്ള ബന്ധം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യു.​ഡി.​എ​ഫ്​ ‘പ​ട​യൊ​രു​ക്കത്തിനു ക്ഷീണമാകും.കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ടി.സിദ്ദിഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവര്‍ പ്രതിക്കൊപ്പം ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ആണ് സോയിൽ മീഡിയയിൽ പ്രചരിക്കുന്നത്.

കൊടുവള്ളിയില്‍ എല്‍.ഡിഎഫ്. ജനജാഗ്രതാ മാര്‍ച്ച്‌ എത്തിയപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കയറിയ സംഭവം വൻ വിവാദമായിരുന്നു.ഇടത് എം.എല്‍.എമാര്‍ അബ്ദുള്‍ ലെയ്സിനൊപ്പം നില്‍ക്കുന്ന ചിത്രം ഞായറാഴ്ച പുറത്തുവന്നിരുന്നു. ഇതു പ്രതിരോധിക്കാന്‍ ഇടതുപക്ഷവും സി.പി.എമ്മും വഴികാണാതിരുന്നപ്പോൾ ആണ് ഇതേ പ്രതിക്കൊപ്പം യു.ഡി.എഫ്. നേതാക്കള്‍ നില്‍ക്കുന്ന ചിത്രം അവര്‍ക്ക് പിടിവള്ളിയായിരിക്കുന്നത്.

സി.പി.എം. നേതാക്കള്‍ക്ക് കള്ളക്കടത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ച്‌ ആരോപിക്കുന്നതിനിടെയാണ് അവരും സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. എം.എല്‍.എ.മാര്‍ക്കെതിരേ കേസെടുക്കണമെന്നായിരുന്നു കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ ഇന്നലെ രാവിലെ പ്രതികരിച്ചത്. തൊട്ടുപിന്നാലെ യു.ഡി.എഫ്. നേതാക്കളുമായി പ്രതിക്കുള്ള ബന്ധം വ്യക്തമാകുന്ന ചിത്രം പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button