Latest NewsNewsIndia

ഡ്രോണ്‍ ഉപയോഗിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡ്രോണ്‍ (ആളില്ലാ വിമാനം) ഉപയോഗിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായിക അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ കൊണ്ടു വരുന്നത്. ഇതു വഴി സാധാനങ്ങള്‍ കൈമാറ്റം നടത്താന്‍ സാഹചര്യം ഒരുങ്ങും. ഇതിനു വേണ്ടി ഡ്രോണ്‍ ഉപയോഗിക്കുന്നതിനു പ്രത്യേക നമ്പര്‍ (യുഐഎന്‍), റേഡിയോ തരംഗ ടാഗ് എന്നിവ നല്‍കാനാണ് നീക്കം. ഇതിനുള്ള കരടു ഡ്രോണ്‍ നയം സര്‍ക്കാര്‍ രൂപീകരിച്ചു. വ്യോമയാന മന്ത്രാലയമാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്.

ഈ നയം അംഗീകരിച്ചാല്‍ രാജ്യത്ത് ഡ്രോണുകള്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനു സാധിക്കും. 250 ഗ്രാമില്‍ കുറവ് ഭാരമുള്ള നാനോ ഡ്രോണുകള്‍ക്കു പ്രത്യേക നമ്പര്‍ നല്‍കുന്ന കാര്യത്തില്‍ ഇളവ് നല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button