Latest NewsNewsIndia

മോദിയുടെ കൊച്ചു കൂട്ടുകാരനെ കണ്ട് അതിശയിച്ച് ലോകം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചു കൂട്ടുകാരനെ കണ്ട് അതിശയിച്ച് ലോകം. മോദിക്കു ഒപ്പം കളിച്ചും ചിരിച്ചും സന്തോഷം പങ്കുവയ്ക്കുകയാണ് ഒരു കുഞ്ഞു ബാലന്‍. നിഷ്‌ളങ്കമായി മോദിയുടെ ചങ്ങാതിയായി മാറിയ ബാലന്‍ ഭൂട്ടാന്റെ രാജകുമാരനാണ്.

ഇന്ത്യയില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനു വന്നതാണ് ഭൂട്ടാന്‍ രാജകുടുംബം. ഇവര്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയ അവസരത്തിലാണ് മോദിക്കു പുതിയ ചങ്ങാതിയെ ലഭിച്ചത്. മോദി തന്റെ കുഞ്ഞു ചങ്ങാതിക്കു ഫിഫ യു-17 ഫുട്‌ബോളും, ചെസ് ബോര്‍ഡും ഉപഹാരം നല്‍കി.

ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നംഗ്യേല്‍ വാംഗ്ചുക്കും പത്‌നി ജെസ്റ്റണ്‍ പേമയും ദോക് ലാം സംഘര്‍ഷത്തിനു അയവ് വന്നു കഴിഞ്ഞാണ് വീണ്ടും ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയുമായി നല്ല നയതന്ത്ര ബന്ധമുള്ള രാജ്യമാണ് ഭൂട്ടാന്‍. ഈ ബന്ധത്തിന്റെ ഊഷ്മളത പങ്കുവയ്ക്കുന്നതിനായി അടുത്ത വര്‍ഷം ആഘോഷങ്ങള്‍ നടത്തും. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളാണ് ഇതിനായി സംഘടിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button