Latest NewsNewsIndia

നാല് വയസ്സിൽ താഴെയുള്ള സ്വന്തം മക്കളുടെ മുന്നിൽ വെച്ച് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ : രക്തസ്രാവമുണ്ടായ കുഞ്ഞ് ചികിത്സയിൽ

ന്യൂഡല്‍ഹി: രാജ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഡൽഹിയിൽ നടന്നത്. അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ സ്വന്തം കുട്ടികള്‍ക്ക് മുന്‍പിൽ വെച്ച് പിതാവ് പീഡിപ്പിക്കുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടര വയസുള്ള സ്വന്തം മകള്‍ക്കും നാലു വയസുള്ള മകനും മുന്നിൽ വെച്ചാണ് വീട്ടിൽ കളിക്കാൻ വന്ന കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.

ഭാര്യ ടെറസ്സില്‍ തുണി അലക്കിയത് ഇടാന്‍ പോയപ്പോഴായിരുന്നു ഭര്‍ത്താവിന്റെ ഈ ക്രൂര പീഡനം അരങ്ങേറിയത്. മകള്‍ക്കൊപ്പം കളിക്കുകയായിരുന്നു പെണ്‍കുട്ടി.
കുട്ടി തിരിച്ച്‌ വീട്ടിലെത്തിയപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം വരുന്നതാണ് കണ്ടത്. തുടര്‍ന്ന് അമ്മ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന പെണ്‍കുഞ്ഞിന്റെ അമ്മ മകള്‍ക്കൊപ്പം ഡല്‍ഹി കോളനിയിലെ കുടുംബവീട്ടിലാണ് താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button