Latest NewsNewsIndia

പി.വി. സിന്ധുവിന്റെ ആരോപണം നിഷേധിച്ച്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്

മുംബൈ: ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന്റെ ആരോപണം നിഷേധിച്ച്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാനയാത്രയ്ക്കിടെ പി.വി. സിന്ധുവിന് ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായെന്ന ആരോപണമാണ് എയർ ലൈൻസ് നിഷേധിച്ചത്. സിന്ധു അനുവദിച്ചതില്‍ കൂടുതല്‍ ബാഗുമായാണ് എത്തിയത്. കാര്‍ഗോ ഹോള്‍ഡിലേക്ക് ഇതില്‍ ചിലത് മാറ്റുകമാത്രമാണ് ചെയ്തത്. സിന്ധുവിനോട് ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഗ്രൗണ്ട് സ്റ്റാഫ് മാന്യമായാണ് പെരുമാറിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

സിന്ധു നേരത്തേ ശനിയാഴ്ച മുംബൈയിലേക്ക് 6ഇ 608 എന്ന വിമാനത്തില്‍ പോകുന്നതിന് എത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായതെന്ന് ട്വീറ്റ് ചെയ്തിരുന്നു. തന്നോടു മോശമായി ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് പെരുമാറിയെന്നാണ് സിന്ധു ട്വീറ്റ് ചെയ്തത്. വിമാന ജീവനക്കാരിയായ അഷിമ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയും അജിതേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നു സിന്ധു ട്വീറ്റില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button