Latest NewsNewsGulf

ഭീകരവാദത്തെ തുടച്ചുമാറ്റാന്‍ കര്‍ശന നിയമവുമായി സൗദി

 

റിയാദ്: സൗദിയില്‍ അടുത്തിടെയായി ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ഭീകരവിരുദ്ധ നിമത്തില്‍ മാറ്റങ്ങള്‍ വരുത്തി സൗദി ഭരണകൂടം. ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ ഇപ്പോള്‍ ലക്ഷ്യം വെച്ചിരിക്കുന്നത് സൗദിയെ ആണ്. ഈ പശ്ചാതലത്തിലാണ് സൗദിയില്‍ പുതിയ ഭീകരവിരുദ്ധ നിയമം വന്നത്. ഭീകരപ്രവര്‍ത്തനത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭീകരവിരുദ്ധ നിയമം . ഭീകരര്‍ക്ക് 30 വര്‍ഷം വരെ ജയില്‍ശിക്ഷയും 10 മില്യന്‍ സൗദി റിയാല്‍വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

ജനങ്ങളുടെ മരണത്തില്‍ കലാശിക്കുന്ന ഭീകരാക്രമണം നടത്തുകയോ, അതിന് സാമ്പത്തിക സഹായം നല്‍കുകയോ ചെയ്താല്‍ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭീകരവിരുദ്ധ നിയമമാണ് സൗദിയില്‍ വരുന്നത്. ഭീകവാദികളെ സഹായിക്കാനായി അധികാര ദുര്‍വിനിയോഗം നടത്തുകയോ, അല്ലെങ്കില്‍ ഭീകരവാദികളെ സഹായിക്കാനായി അയാളുടെ കഴിവോ സോഷ്യല്‍ മീഡിയ അക്കൗണ്ടോ ഉപയോഗിച്ചാല്‍ കുറഞ്ഞത് 15 വര്‍ഷം ജയില്‍ശിക്ഷ ലഭിക്കും.

രാജാവിനേയോ, കരീടാവകാശിയേയോ പരാമര്‍ശിക്കുകയും മതത്തേയും നീതിയേയും വെല്ലുവിളിക്കുകയും ചെയ്യുന്നവര്‍ക്ക് അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. വെടിക്കോപ്പുകളോ സ്‌ഫോടകവസ്തുക്കളോ ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക് 10 മുതല്‍ 30 വര്‍ഷം വരെയും, ഭീകര സംഘടന രൂപീകരിക്കുകയോ, അതില്‍ ഉന്നത സ്ഥാനം വഹിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 മുതല്‍ 25 വര്‍ഷം വരെയും ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നു.

ഭീകരവാദത്തിലേക്ക് തിരിയുന്ന സൈനികര്‍ക്ക് 30വര്‍ഷം വരെയും, ഭീകരവാദ റിക്രൂട്ട്‌മെന്റിന് സഹായിക്കുകയോ, അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയോ ചെയ്താല്‍ എട്ട് മുതല്‍ 25 വര്‍ഷം വരെയും ജയില്‍ ശിക്ഷ ലഭിക്കും.

ഭീകരവാദികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരിശീലന സൗകര്യമോ, പരിശീലനമോ നല്‍കുകയോ, അതിനായി മാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് 10 മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കും. ഭീകരര്‍ക്ക് ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ നല്‍കുന്നവര്‍ക്ക് 30 വര്‍ഷം വരെയും, ഭീകരര്‍ക്ക് താവളമോ, ചികിത്സയോ, യാത്രാ സൗകര്യമോ, യോഗസൗകര്യമോ ഒരുക്കുന്നവര്‍ക്ക് 20 വര്‍ഷം വരെയും തടവ് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

കുറ്റങ്ങള്‍ക്ക് മൂന്നുമുതല്‍ 10 മില്യന്‍ സൗദി റിയാല്‍ വരെ പിഴയും ചുമത്തുകയും ചെയ്യും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button