Latest NewsNewsIndia

ഹണിപ്രീതിന്റെ ഡയറി കണ്ടെടുത്തു; സ്വകര്യ ജീവിതത്തെക്കുറിച്ചും പ്രണയ നഷ്ടത്തെക്കുറിച്ചും വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്

വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹീമിന്റെ വളർത്തുമകളായ ഹണിപ്രീതിന്റെ വളർത്തുമകളുടെ ഡയറി കണ്ടെത്തി. മുമ്പ് കണ്ടെടുത്ത ഡയറിയില്‍ ഇവരുടെ കൗമാരത്തേക്കുറിച്ചുള്ള വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയ ഡയറിയിൽ ഗുര്‍മിതിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ചും ഉള്ള വിവരങ്ങളും ദേര ആശ്രമത്തിനു പിന്തുണ നല്‍കുന്ന വിദേശിയരേയും സ്വദേശിയരേയും കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

തനിക്കുണ്ടായ പ്രണയ നഷ്ട്ടത്തെക്കുറിച്ചും ആശ്രമത്തിനു ലഭിച്ച ഉപഹാരങ്ങള്‍, സംഭാവനകള്‍, വരുമാനം, ചെലവ് എന്നിവയെക്കുറിച്ചും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ഹണിപ്രീതിന്റെ ഡയറി ആദായ നികുതി വകുപ്പിനു കൈമാറി. വളര്‍ത്തുമകളുമായുള്ള ഗുർമീതിന്റെ ബന്ധം അതിരുകള്‍ ലംഘിച്ചതായിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് ഹണിപ്രീതിന്റെ ഡയറി കണ്ടെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button