Latest NewsNewsIndia

കേന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സമർപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക  സമർപ്പിച്ചു. രാ​ജ​സ്ഥാ​നി​ൽ നിന്നുമാണ് ക​ണ്ണ​ന്താ​നം രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ബിജെപി സ്ഥാ​നാ​ർ​ഥി​യാ​യ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രിയുടെ പേര് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ സി​ന്ധ്യ​യാ​ണ്. നേരെത്ത ഇവിടെ നിന്നും ജയിച്ചത് ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ആയിരുന്നു. അദ്ദേഹം രാ​ജി​വ​ച്ച സീറ്റിലാണ് ക​ണ്ണ​ന്താ​നം മത്സരിക്കുന്നത്.

ഈ സീറ്റിലേക്കുള്ള രാജ്യസഭ തെ​ര​ഞ്ഞെ​ടുപ്പ് ന​വം​ബ​ർ 16നു ​ന​ട​ക്കും. ബിജെപിക്കു മികച്ച ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് രാ​ജ​സ്ഥാ​ൻ. അതു കൊണ്ട് സുഗമായി ക​ണ്ണ​ന്താ​നം തെരെഞ്ഞടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button