Latest NewsNewsInternational

സിം കാര്‍ഡുകള്‍ എടുക്കുന്നതിന് ഇനി ഈ കാര്യങ്ങള്‍ നിര്‍ബന്ധം

തായ്‌ലാൻഡിൽ സിം കാർഡുകൾ എടുക്കുന്നതിന് വിരലടയാളങ്ങളോ ഫേസ് സ്കാനിങ്ങോ നിര്‍ബന്ധമാക്കും. അടുത്ത മാസം മുതല്‍ നിര്‍ബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇലക്ട്രോണിക് തട്ടിപ്പ് തടയുന്നതിനും മൊബൈൽ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് രാജ്യം ശ്രമിക്കുന്നത്. ടെലികോം റെഗുലേറ്റർ പ്രകാരം ബംഗ്ലാദേശ്, സൗദി അറേബ്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും സമാനമായ ബയോമെട്രിക് സംവിധാനം ഡിസംമ്പര്‍ 15 ന് ആരംഭിക്കും. ഡിജിറ്റൽ യുഗത്തിൽ പ്രവേശിക്കുന്നതിനാല്‍ പണമിടപാടുകള്‍ മൊബൈൽ സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതുകൊണ്ട് തന്നെ ഇത് ചെയ്‌താല്‍ മൊബൈൽ ബാങ്കിങ്ങ് അല്ലെങ്കിൽ പെയ്മെന്റ് സംവിധാനങ്ങളുടെ വിശ്വാസം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നാഷണൽ ബ്രോഡ്കാസ്റ്റിംഗ് ആന്റ് ടെലികമ്യൂണിക്കേഷൻസ് കമ്മീഷൻ (എൻബിടിസി) സെക്രട്ടറി ജനറൽ ടാക്കൺ തന്തസിത് പറഞ്ഞു. “സിം കാർഡുകൾ രജിസ്റ്റർ ചെയ്യുന്നതിനായി വ്യാജ ഐഡികള്‍ ചിലര്‍ ഉപയോഗിക്കുന്നത് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് അതിനാലാണ് ഇത്തരം ഒരു സംവിധാനം നിലവില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button