Latest NewsIndiaVideos

യുവാക്കൾ ​ സിംഹ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​തി​ന്‍റെ വീഡിയോ പുറത്ത്

അ​ഹ​മ്മ​ദാ​ബാ​ദ്: യുവാക്കൾ ​ സിംഹ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​തി​ന്‍റെ വീഡിയോ വൈറലാകുന്നു. ഗു​ജ​റാ​ത്തി​ലെ ഗി​ർ വ​ന്യ​മൃ​ഗ സ​ങ്കേ​ത​ത്തി​ൽ ​രണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ നാ​ലു യുവാക്കൾ സിം​ഹ​ങ്ങ​ളെ ഓ​ടി​ക്കു​ന്ന​തി​ന്‍റെ വീഡിയോ ആണ് പ്രമുഖ ദേശീയ മാധ്യമമായ എ​ൻ​ഡി​ടി​വി പു​റ​ത്തു​വി​ട്ട​ത്.

കടപ്പാട് ; ഏൻഡിടിവി

സൗ​രാ​ഷ്ട്ര മേ​ഖ​ല​യി​ലെ അം​റേ​ലി ജി​ല്ല​യി​ൽ​നി​ന്നു​ള്ള വീ​ഡി​യോ​യിൽ മ​ണ്‍​വ​ഴി​യി​ലൂ​ടെ ഒ​രു പെ​ണ്‍​സിം​ഹത്തെയും ​ഒരു ആ​ണ്‍​സിം​ഹത്തെയും ബൈ​ക്ക് യാ​ത്രി​ക​ർ പി​ന്തു​ട​ർ​ന്ന് ഓ​ടി​ക്കു​ന്ന​ ദൃശ്യങ്ങളാണ് 34 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ കാണാൻ സാധിക്കുന്നത്.  ഗുജറാത്തി ഭാ​ഷ​യി​ലാണ് യു​വാ​ക്ക​ൾ സം​സാ​രി​ക്കു​ന്ന​ത്.

വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായത്തോടെ ഗു​ജ​റാ​ത്ത് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. വീ​ഡി​യോ​യി​ൽ ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ വ്യകത്മായതിനാൽ രാ​ജ്കോ​ട്ട് സ്വ​ദേ​ശി​ക​ളാണ് സംഭാവത്തിന് പിന്നിൽ എന്നാണ് സൂചന. സമാന രീതിയിൽ ജൂൺ മാസം ഒ​രു സിം​ഹ​ക്കു​ട്ടി​യെ കു​റ​ച്ചു​പേ​ർ കാ​റി​ൽ പി​ന്തു​ട​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങളും പുറത്തു വന്നിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button