KeralaLatest NewsNews

മൂന്ന് ലക്ഷവും അരപ്പവന്റെ സ്വര്‍ണ്ണ മോതിരവും സമ്മാനമെന്ന് അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ നിരസിച്ചപ്പോള്‍ സംഭവിച്ചത്

പുതുക്കാട്: പ്രമുഖ മൊബൈല്‍ കമ്പനിയുടെ നറുക്കെടുപ്പില്‍ മൂന്ന് ലക്ഷവും അരപ്പവന്റെ സ്വര്‍ണ്ണ മോതിരവും സമ്മാനമെന്ന് അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ നിരസിച്ചപ്പോള്‍ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന സംഭവം.ചെങ്ങാലൂര്‍ സ്വദേശി ചോനേടന്‍ ജോണ്‍സനാണ് വമ്പന്‍ വാഗ്ദാനവും, പിന്നാലെ അസഭ്യവര്‍ഷവും കേള്‍ക്കേണ്ടി വന്നത്. ജോണ്‍സണ്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

പ്രമുഖ ജൂവലറിയുടെ സ്വര്‍ണ്ണ മോതിരം തപാലില്‍ ലഭിക്കുമ്പോള്‍ 3303 രൂപ നല്‍കണമെന്നുമായിരുന്നു നിര്‍ദേശം നലകിയത്. എന്നാല്‍ ഇതിനൊക്കെ പുറമെ ആറുമാസം സൗജന്യ ഉപയോഗത്തിനുള്ള 4ജി മൊബൈല്‍ സിമ്മും ഉപഭോക്താവിനു വാഗ്ദാനം ചെയതാണ് കോള്‍ വന്നത്. എന്നാല്‍ വമ്പന്‍ വാഗദാനങ്ങള്‍ ഉപഭോക്താവ് നിരസിച്ചപ്പോള്‍ ഉപഭോക്താവിനു കേള്‍ക്കേണ്ടി വന്നത് ചെവിപൊട്ടും ചീത്തവിളി ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button