Latest NewsInternational

ബോംബ് സ്ഫോടനം ; ഒരാൾ കൊല്ലപ്പെട്ടു

കാബൂള്‍: ബോംബ് സ്ഫോടനം ഒരാൾ കൊല്ലപ്പെട്ടു. അഫഗാനിസ്ഥാനിലെ കാബൂളിൽ ഹെല്‍മന്ദ് പ്രവിശ്യയിലെ ലഷ്കറെ നഗരത്തിന് സമീപമുള്ള പൊലീസ് ഒൗട്ട് പോസ്റ്റിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ അതിര്‍ത്തി പൊലീസ് സേന കമാന്‍റര്‍ സഹീറുല്‍ മുക്ബിലാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കൂടാതെ സ്ഫോടക വസ്തു സൂക്ഷിച്ചിരുന്ന ട്രക്ക് മുക്ബിൽ നിന്നും കണ്ടെത്തി.

ഹെല്‍മന്ദ് പ്രവിശ്യയില്‍ കഴിഞ്ഞ അഞ്ച് മാസമായി നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. പ്രവി‍ശ്യയുടെ പല ഭാഗങ്ങളിലും താലിബാന്‍റെ സാന്നിധ്യമുള്ളതായും അധികാരികൾ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button