Latest NewsNewsIndia

കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വും ഭാര്യയും തമ്മിലുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ മനോധൈര്യം വർധിപ്പിക്കുമെന്ന് പ്ര​തി​രോ​ധ​​മ​ന്ത്രി

ഗാ​ന്ധി​ന​ഗ​ര്‍: വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു പാ​ക്കി​സ്ഥാ​നി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വും ഭാര്യയും തമ്മിലുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ധാ​ര്‍​മി​ക ധീ​ര​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. കുല്‍ഭൂഷന്‍ ജാദവും ഭാര്യയും തമ്മിലുള്ള കൂടിക്കാഴ്​ചക്ക്​​ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്​. ജാദവിനെ ഇന്ത്യയില്‍ തിരികെ എത്തിക്കുന്നതിന്​ ആവശ്യമായതെല്ലാം ചെയ്യുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പാ​ക്കി​സ്ഥാ​നി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്ക് പാ​ക്കി​സ്ഥാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ പേ​രി​ലാ​ണ് അ​നു​മ​തി​യെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യിച്ചിരുന്നു.

ഇന്ത്യന്‍ രഹസ്യ അന്വേഷണ വിഭാഗമായ റോയുടെ ചാരന്‍ എന്നാരോപിച്ചാണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ പാ​ക് പ്ര​വി​ശ്യ​യാ​യ ബ​ലൂ​ചി​സ്ഥാ​നി​ലെ മ​ഷ്ക​ലി​ല്‍​നിന്ന് ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ന്‍ പി​ടി​കൂ​ടി​യ​ത്. . ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ചാ​ര​സം​ഘ​ട​ന​യാ​യ റോ (​റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് അ​നാ​ലി​സി​സ് വിം​ഗ്)​യു​ടെ ഏ​ജ​ന്‍​റാ​യി ജാ​ദ​വ് ബ​ലൂ​ചി​സ്ഥാ​നി​ല്‍ ക​ലാ​പം ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു എന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button