Latest NewsNewsIndia

പിറന്നാള്‍ ആഘോഷത്തിനിടെ തന്റെ സഞ്ചാരം മുടങ്ങിയ കൗൺസിലർ ഷാരൂഖ് ഖാനെ പരസ്യമായി ശാസിച്ചു

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ പരസ്യമായി ശാസിച്ച്‌ മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ അംഗം. ഷാരുഖ് തന്റെ 52-ാം പിറന്നാള്‍ ആഘോഷിച്ചു മടങ്ങി വരുമ്പോഴായിരുന്നു സംഭവം. മുംബൈ ഗേയ്റ്റ് വേ ഓഫ് ഇന്ത്യയിലെ ബോട്ട് ജെട്ടിയിലാണു സംഭവം. അലിബാഗിലേക്ക് പോകേണ്ടിയിരുന്ന കൗൺസിൽ അംഗത്തിന് ഷാറുഖിന്റെ ഉല്ലാസ നൗക മൂലം ബോട്ടില്‍ കയറാനാകാതെ വന്നതാണ് അദ്ദേഹത്തിൻറെ നിയന്ത്രണം വിടാന്‍ കാരണമായത്.

ഷാരുഖിനു ചുറ്റും ആരാധകര്‍ കൂടുകയും തടസം നീക്കാന്‍ പൊലീസ് മുന്‍കൈ എടുക്കുകയും ചെയ്തില്ലെന്നതാണ് കൗൺസിൽ അംഗം ജയന്ത് പട്ടേലിനെ ചൊടിപ്പിച്ചത്. താങ്കള്‍ സൂപ്പര്‍ സ്റ്റാറായിരിക്കും എന്നാല്‍ ഈ സ്ഥലം മൊത്തം വിലയ്ക്കു വാങ്ങിട്ടില്ലല്ലോ എന്നായിരുന്നു ജയന്ത് പട്ടേലിന്റെ രോഷത്തോടെയുള്ള ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button