KeralaLatest NewsNews

കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാകുമ്പോള്‍ തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എംഎം ഹസ്സന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം.ഹസ്സന്‍. വിവേക് തന്‍ഖയെ ഫോണില്‍ വിളിച്ചാണ് ഹസ്സന്‍ ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാകുമ്പോള്‍ തന്‍ഖ ഹാജരാകരുത്. വിവരം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവായ തന്‍ഖയാണ് ഇന്ന് ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാവുക. എന്നാൽ ഹസന്റെ ആവശ്യം തൻഖ തള്ളി. താൻ ഹാജരാകുന്നത് അഭിഭാഷകൻ എന്ന നിലയിലാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.അതേസമയം തന്‍ഖ ഹാജരാകുന്നത് അറിഞ്ഞിട്ടില്ലെന്ന് ഹൈക്കമാന്‍ഡ്‌ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button