Latest NewsNewsInternational

ഇനി ഭരണം സൈന്യത്തിന്റെ കയ്യിൽ

സിംബാബ്‌വെയില്‍ സൈന്യം ഭരണം പിടിച്ചെടുത്തു. രാജ്യതലസ്ഥാനമായ ഹരാരെ പൂര്‍ണ്ണമായും സൈനിക നിയന്ത്രണത്തിലാണ് . സിംബാബ്‌വെ പ്രസിഡന്റ് മുഗാബെ ഇപ്പോൾ വീട്ടു തടങ്കലിലാണ്.വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ പുറത്താക്കിയതോടെയാണ്  ഭരണം പ്രതിസന്ധിയിലായതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. നിലവിലെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും കുടുബവും സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു.

സൈനിക അട്ടിമറിയല്ലെന്നും പ്രസിഡന്റിനും രാജ്യത്തിനും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായ നടപടി മാത്രമാണെന്നുമാണ് സൈന്യത്തിന്റെ അവകാശവാദം. അവധിയിലുള്ള സൈനികരോട് അടിയന്തിരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ടി വി ചാനലായ സിബിസി പിടിച്ചടക്കി കൊണ്ടാണ് സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തില്‍ അട്ടിമറി തുടങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ മുഗാബെയുമായി ഫോണില്‍ സംസാരിച്ചു.എന്നാല്‍ ഹരാരെയെ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയതിന് പിന്നാലെ സിംബാബ്‌വെയില്‍ ഭരണഘടനാപരമായ മാറ്റമുണ്ടാകില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു.മുഗാബെയുടെ ഭാര്യ ഗ്രേസ് നമീബിയയിലേക്ക് കടന്നതായാണ് സൂചന. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ആരോപണ വിധേയയായ ഗ്രേസിനെതിരായ നീക്കങ്ങളും സൈനിക അട്ടിമറിക്ക് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button