Latest NewsNewsIndia

മുതിർന്ന സഹോദരന്റെ കടമയാണ് ഹിന്ദുക്കൾക്ക് ഉള്ളതെന്ന് കമൽഹാസൻ

ന്യൂഡൽഹി: ഹിന്ദുക്കളാണ് ഇന്ത്യയിൽ ഭൂരിപക്ഷമെന്നും അതിനാൽ അവർ മറ്റുള്ളവരെ അംഗീകരിക്കാൻ തയാറാകണമെന്നും തമിഴ് നടൻ കമൽ ഹാസൻ. കമൽഹാസന്റെ പരാമർശം തമിഴ് മാസിക അനന്ത വികേദനിലെഴുതിയ പംക്തിയിലായിരുന്നു.

ഒരു മുതിർന്ന സഹോദരന്റെ കടമയാണ് ഭൂരിപക്ഷമായ ഹിന്ദുക്കൾക്ക് ഉള്ളത്. തങ്ങൾ വലിയവരാണെന്ന് അവകാശപ്പെടുന്ന അവരുടെ ഹൃദയങ്ങളും വലുതായിരിക്കണം. മറ്റുള്ളവരെ അംഗീകരിക്കണം. അവർ എന്തെങ്കിലും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാൽ തിരുത്തി കൊടുക്കണം. പക്ഷേ, കോടതിക്കാണ് ഒരാളെ ശിക്ഷിക്കാനുള്ള അവകാശം ഉള്ളത്. അതു ചെയ്യാൻ കോടതികളെ അനുവദിക്കണമെന്നും കമൽ ഹാസൻ കുറിച്ചു.

കോടതിയിലേക്ക്തന്നെ വലിച്ചിഴയ്ക്കുന്നതിൽ പരാതികളില്ല. താൻ സാധാരണക്കാരുടെ മാർഗത്തിലാണ് സഞ്ചരിക്കുന്നത്. വിമർശനങ്ങൾ ഉണ്ടെങ്കിലും ജനം രാജ്യത്തെ നികുതികൾ അടയ്ക്കാൻ തയാറാകണം. സാധാരണക്കാര്‍ക്കായി പുറത്തിറക്കിയ മൊബൈൽ ആപ്പിൽ മാത്രം വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങില്ല. കൂടുതൽ നടപടികൾ വരാനിരിക്കുന്നതേയുള്ളൂവെന്നും കമൽ വ്യക്തമാക്കി.

കമൽ ഹാസൻ നേരത്തെ ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ യുപിയിലും ചെന്നൈയിലും അദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്നു ഹിന്ദു തീവ്രവാദം യാഥാർഥ്യമാണ്. നേരത്തേ ഹിന്ദു ഗ്രൂപ്പുകൾ നേരിട്ട് അക്രമത്തിൽ പങ്കെടുക്കാറില്ലായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ എതിരാളികളെ അക്രമത്തിനു പ്രേരിപ്പിക്കുകയായിരുന്നു പതിവ്. ആ തന്ത്രം പരാജയപ്പെട്ടതോടെ അവർ സംവാദം മാറ്റിവച്ച് കൈക്കരുത്ത് ഉപയോഗിച്ചു തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button