Latest NewsInternational

രാജ്യത്തെ വിറപ്പിച്ചിരുന്ന മാഫിയത്തലവൻ ടോട്ടോ റീന അന്തരിച്ചു

റോം: ഇറ്റലിയെ എഴുപതുകളുടെ കാലഘട്ടത്തിൽ വിറപ്പിച്ചിരുന്ന കുപ്രസിദ്ധ സിസിലിയന്‍ മാഫിയയുടെ മുന്‍ തലവന്‍ ടോട്ടോ റീന (87)അര്‍ബുദബാധയെത്തുടര്‍ന്ന് അന്തരിച്ചു. വെള്ളിയാഴ്ച വടക്കന്‍ ഇറ്റലിയിലെ പാര്‍മയില്‍ ജയില്‍ ആശു​പത്രിയിലായിരുന്നു ഇയാൾ മരണത്തിന് കീഴടങ്ങിയത്. രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായ റീന ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് കുറച്ചുനാളായി അബോധാവസ്ഥയിലായിരുന്നു.

സിസിലിയന്‍ മാഫിയയുടെ ചരിത്രത്തിൽ ഏറ്റവും ക്രൂരനായ നേതാക്കളില്‍ ഒരാളായിരുന്നു ടോട്ടോ. നൂറ്റമ്പതിലേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതിനാൽ 26 ജീവപര്യന്തം തടവുകളാണ് ടോട്ടോയ്ക്ക് കോടതി വിധിച്ചിട്ടുള്ളത്. അതിക്രൂരനായിരുന്ന റീനയെ പിശാചെന്നും തലവന്‍മാരുടെ തലവനെന്നും വിളിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button