CricketLatest NewsNewsSports

50-ാം രാജ്യാന്തര സെഞ്ചുറി നേടി ഇ​ന്ത്യ​ൻ നാ​യ​ക​ൻ കുതിപ്പ് തുടരുന്നു

ന്യൂ​ഡ​ൽ​ഹി: 50-ാം രാജ്യാന്തര സെഞ്ചുറി നേടി ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ കുതിപ്പ് തുടരുന്നു. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ലാണ് കോ​ഹ്‌​ലി​ പുതിയ നേട്ടം സ്വന്തമാക്കിയത്. ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സിലാണ് താരം സെഞ്ചുറി നേടിയത്. കോ​ഹ്‌​ലി സി​ക്സ് പായിച്ചാണ് 50-ാം രാജ്യാന്തര സെഞ്ചുറി കരസ്ഥമാക്കിയത്. 98 റൺസിൽ നിൽക്കുന്ന അവസരത്തിലാണ് സു​രം​ഗ ല​ക്മ​ലി​നയുടെ പന്ത് സി​ക്സ​ർ പറത്തിയത്.

ഇ​ന്ത്യ ര​ണ്ടാം ഇ​ന്നിം​ഗ്സ് എ​ട്ടു വി​ക്ക​റ്റി​ന് 352നു ഡി​ക്ല​യ​ർ ചെ​യ്തു. ഇതോടെ ഈ ടെസ്റ്റ് ജയിക്കാനായി ശ്രീ​ല​ങ്ക​യ്ക്ക് വേണ്ടത് 231 റ​ൺ​സാണ്. കോ​ഹ്‌​ലി പു​റ​ത്താ​കാ​തെ 104 റൺസ് നേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button