Latest NewsKeralaNews

മാധ്യമങ്ങളെ വെല്ലുവിളിച്ച് ചെന്നിത്തല

കോട്ടയം : മാധ്യമങ്ങളെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താ സമ്മേളനം ബഹിഷ്കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.എന്നാല്‍ ശശീന്ദ്രൻ വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള സർക്കാരിന്റെ നീക്കത്തെ ചെന്നിത്തല അപലപിച്ചു.

ഈ സർക്കാർ വന്നശേഷം നടക്കുന്ന മാധ്യമ വേട്ട അങ്ങേയറ്റം അപഹാസ്യമാണ്. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ മാധ്യമ പ്രവർത്തകരെ അപമാനിക്കാനും കൂച്ചുവിലങ്ങിടാനുമുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button